ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. പരിശോധ...
സുരക്ഷാ ചർച്ചകളിൽ കേരളത്തിന്റെ പ്രതിനിധി പങ്കെടുക്കുമെന്നും കേന്ദ്ര നിലപാട് എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. സുപ്രീം കോടതിയിൽ കേരളത്തിന്റെ വാദങ്ങളും ആവശ്യങ്ങളും ഫലപ്രദമായി അവതരിപ്പിക്കുന്നതിനായി സീനിയർ അഭിഭാഷകരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നുള്ള ആവശ്യത്തിൽ കേരളം ഉറച്ചുനിൽക്കുമെന്നും, ഇത് സംബന്ധിച്ച് ഈ മാസം അവസാനം ഡൽഹിയിൽ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയപരമായ മാർഗങ്ങളിലൂടെ സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും സമവായ ചർച്ചകൾ തുടർന്നുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് നിലവിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന വേദികളിലടക്കം ഈ വിഷയം ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും മോൻസ് ജോസഫ് ഓർമ്മിപ്പിച്ചു.
Key Words : Mullaperiyar, Kerala, Minister Mons Joseph
Key Words :

COMMENTS