ഇടുക്കി : സുപ്രീം കോടതിയുടെ നിർദ്ദേശമനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൽ വിദഗ്ധ സമിതിയുടെ സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം കോടതി ഉത്ത...
ഇടുക്കി : സുപ്രീം കോടതിയുടെ നിർദ്ദേശമനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൽ വിദഗ്ധ സമിതിയുടെ സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോധനകൾ നടത്തുന്നത്. ദേശീയ ജല വൈദ്യുത കോപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിൻറെ പ്രതിനിധി.
കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിൽ 2022 ലാണ് മുല്ലപ്പെരിയാറിൽ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്.
Key Words : Mullaperiyar Dam, Safety Inspection, Supreme Court order

COMMENTS