കൊല്ലം: യുഡിഎഫ് മന്ത്രിമാരുടെ തുടർച്ചയായ വിദേശ യാത്രകളെ ശക്തമായി വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം രംഗത്ത്. സംസ്ഥാനത്ത് സാ...
കൊല്ലം: യുഡിഎഫ് മന്ത്രിമാരുടെ തുടർച്ചയായ വിദേശ യാത്രകളെ ശക്തമായി വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം രംഗത്ത്. സംസ്ഥാനത്ത് സാധാരണ ജനങ്ങൾ കടുത്ത ദുരിതങ്ങൾ നേരിടുമ്പോൾ, അതിനെയെല്ലാം അവഗണിച്ച് മന്ത്രിമാർ വിനോദയാത്രകൾ നടത്തുന്നത് ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്നതിന് തുല്യമാണെന്ന് അവർ കുറ്റപ്പെടുത്തി. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചിന്ത.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാർ ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്തം ഇതാണോ എന്ന് ചിന്താ ജെറോം ചോദിച്ചു. കടുത്ത മഴക്കെടുതിയും ജനകീയ പ്രശ്നങ്ങളും നിലനിൽക്കുമ്പോൾ മന്ത്രിമാർ കൂട്ടത്തോടെ നാടുവിടുന്നത് ജനപ്രതിനിധികൾക്ക് ചേർന്നതല്ല.
'റിലാക്സേഷനായി ട്രിപ്പ് പോയിട്ട് വരാം, തന്ത വൈബ് പിടിക്കാൻ ആഗ്രഹിക്കുന്നില്ല' എന്ന് പറഞ്ഞ് യാത്രയെ ന്യായീകരിച്ച കായിക മന്ത്രി ഒ.ജെ. ജനീഷിനെതിരെയും ചിന്ത രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ജനങ്ങൾ ദുരിതത്തിലാഴുമ്പോൾ വിനോദയാത്രകളിൽ മുഴുകുന്ന മന്ത്രിയുടെ നിലപാട് 'നീറോ ചക്രവർത്തിയുടെ' സമീപനത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും ചിന്താ ജെറോം കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ ഈ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും അവർ വ്യക്തമാക്കി.
Key Words : Ministers' Foreign Trips, Chinta Jerome

COMMENTS