കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി വി ഡി സതീശൻ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടേതുൾപ്പെടെ നിരവധി പ്രമുഖരുടെ പേരുകളുണ്ടെന്ന് ബി ജെ ...
സി എം ആർ എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എൻട്രികൾ അടങ്ങിയ പേജാണ് ഷോൺ ജോർജ് പുറത്തുവിട്ടത്. എൽ ഡി എഫ്, യു ഡി എഫ് പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള ഈ പേജിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് 'പി വി' എന്നല്ല, 'പിണറായി' എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എസ് അച്യുതാനന്ദൻ, കെ മുരളീധരൻ, സി കെ ചന്ദ്രപ്പൻ, എളമരം കരീം, ഗോവിന്ദൻ മാസ്റ്റർ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ് ശർമ്മ, പി രാജീവ്, ഷിബു ബേബി ജോൺ, കെ ബി ഗണേഷ് കുമാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പേരുകളും ഈ കണക്കുകളിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മാസ്സപ്പടി കേസിൽ ഇ ഡിയുടെ കത്തിലൂടെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നും, പുറത്തുവന്ന കണക്കുകൾ നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതാണെന്നും ഷോൺ ജോർജ് ആരോപിച്ചു.
Key Words : Masappadi Case, Shone George, Pinarayi Vijayan , V.D. Satheesan

COMMENTS