തിരുവനന്തപുരം: വിവാദമായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ (എജി) നിയമോപദേശം ആഭ്യന്തര വകുപ്പിന് ലഭിച്ചു. എൻഫോഴ്‌സ്‌മെന്റ് ...
തിരുവനന്തപുരം: വിവാദമായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ (എജി) നിയമോപദേശം ആഭ്യന്തര വകുപ്പിന് ലഭിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ എജിയിൽ നിന്ന് ലീഗൽ ഒപ്പീനിയൻ തേടിയത്. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തിങ്കളാഴ്ച അന്തിമ തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താൻ മതിയായ തെളിവുകളുണ്ടെന്നാണ് എജിയുടെ നിയമോപദേശം. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഈ ഉപദേശം ആഭ്യന്തര വകുപ്പിന് കൈമാറിയത്.ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോയ മുഖ്യമന്ത്രി ഇന്ന് വൈകീട്ടോടെ മാത്രമേ തലസ്ഥാനത്ത് തിരിച്ചെത്തുകയുള്ളൂ.
ശനി, ഞായർ ദിവസങ്ങളിൽ സർക്കാർ അവധിയായതിനാലാണ് തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടികൾ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ എജിയുടെ നിയമോപദേശം ആഭ്യന്തര വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്.
Key Words : Masappadi Case, Ramesh Chennithala

COMMENTS