കൊച്ചി: നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നുവെന്ന് കാണിച്ച് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്ത...
കൊച്ചി: നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നുവെന്ന് കാണിച്ച് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് നടി ഹർജി സമർപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അസത്യ പ്രചാരണങ്ങൾ നടത്തുന്നുവെന്നും വ്യക്തിഹത്യയ്ക്ക് ശ്രമിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.സനൽകുമാർ ശശിധരൻ തനിക്കെതിരായി പങ്കുവെച്ച എല്ലാ അപകീർത്തികരമായ പോസ്റ്റുകളും അടിയന്തരമായി നീക്കം ചെയ്യാൻ ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയക്കെതിരെയും ഹർജിയിൽ പരാമർശമുണ്ട്. ഹർജി പരിഗണിച്ച കോടതി സനൽകുമാർ ശശിധരൻ, മെറ്റ, ഷാജൻ സ്കറിയ എന്നിവർക്ക് സമൻസ് അയക്കാൻ ഉത്തരവിട്ടു. കേസ് അടുത്തതായി നവംബർ 5-ന് കോടതി വീണ്ടും പരിഗണിക്കും.
മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സനൽകുമാർ ശശിധരൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് നടി അഭിഭാഷക ശാന്തി മായാദേവി മുഖേന നിയമനടപടിയുമായി മുന്നോട്ട് പോയത്.
Key Words : Manju Warrier, Defamation Case, Sanal Kumar Sasidharan

COMMENTS