തിരുവനന്തപുരം : സിപിഎമ്മിൽ വിശാലമായ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടിപ്പിച്ചു. മൂന്നുപേരെ പുതുതായി ഉൾപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാ...
തിരുവനന്തപുരം : സിപിഎമ്മിൽ വിശാലമായ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടിപ്പിച്ചു. മൂന്നുപേരെ പുതുതായി ഉൾപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടിപ്പിച്ചിരിക്കുന്നത്. പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ടിപി രാമകൃഷ്‌ണനെയും, തോമസ് ഐസക്കിനെയും പുറത്താക്കി. മാത്രമല്ല പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന് ശാസന നൽകിയെന്ന വിവരവും വരുന്നുണ്ട്. സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സമിതിയിൽ പുതുതായി 9 അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒ.എസ് അംബിക, എം വിജിൻ, ജെയ്ക്, പിഎസ് സഞ്ജീവ് എന്നിവരെയും സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവമുഖങ്ങളെ ഉള്‍പ്പെടുത്തി വിശാലവും സമഗ്രവുമായ അഴിച്ചുപണിയാണ് സിപിഎം നടത്തിയിരിക്കുന്നത്.
Key Words : CPM

COMMENTS