തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാർശയില്‍ പ്രതികരിച്ച് സി പി എം ജനറല്‍ സെക്രട്ട...
സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി.
കഥകള്‍ മെനയുന്നതില്‍ മികച്ച കഥാ സാഹിത്യത്തിനുള്ള അവാർഡ് ഇ ഡിക്ക് നല്‍കണമെന്നും ഇ ഡി സാഹിത്യകാരനായി മാറിയെന്നും എം എ ബേബി പറഞ്ഞു. ബി ജെ പി സർക്കാരുകള്‍ രാഷ്ട്രീയമായി ഇ ഡിയെ ഉപയോഗിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ സംസ്ഥാന നേതാക്കളോട് ചോദിച്ചാല്‍ മതി, അവർ വിശദീകരിക്കും.
പിണറായിക്കുള്ള പിന്തുണ തുടരും. കോഴിക്കോട് നടക്കാൻ പോകുന്ന പൊതു സമ്മേളനത്തില്‍ പാർട്ടിയെ കൂടുതല്‍ സജ്ജമാക്കും. പാർട്ടി അണികള്‍ നേതൃത്വത്തോട് തുറന്നു സംസാരിക്കണം. തിരുത്തലുകള്‍ ഉണ്ടാവും. അതാവും കോഴിക്കോട്ടെ സമ്മേളനമെന്നും എം എ ബേബി പറഞ്ഞു.
Key Words : MA Baby, ED Raid, Pinarayi Vijayan

COMMENTS