തിരുവനന്തപുരം : വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി കേരള ഘടകത്തിൽ നേതൃതലത്തിൽ വലിയ മാറ്റങ്ങളും പുനഃസംഘടനയും നടന്നു. സം...
തിരുവനന്തപുരം : വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി കേരള ഘടകത്തിൽ നേതൃതലത്തിൽ വലിയ മാറ്റങ്ങളും പുനഃസംഘടനയും നടന്നു. സംസ്ഥാനത്തെ രണ്ട് പ്രധാന ക്ലസ്റ്ററുകളായി തിരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകി. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് എന്നീ ജില്ലകൾ ഉൾപ്പെടുന്ന ക്ലസ്റ്ററിന്റെ ചുമതല എം.ടി. രമേശിനും, ബാക്കി ജില്ലകളുടെ ചുമതല എസ്. സുരേഷിനുമാണ് നൽകിയിരിക്കുന്നത്.
കൂടാതെ, വിവിധ പാർട്ടി ഘടകങ്ങൾക്കും വിഭാഗങ്ങൾക്കും ചുമതലയുള്ള പ്രഭാരിമാരെയും സഹ-പ്രഭാരിമാരെയും നിയോഗിച്ചു. മഹിളാ മോർച്ചയുടെ പ്രഭാരിയായി ബി. ഗോപാലകൃഷ്ണനെയും, ശോഭ സുരേന്ദ്രനെ ദേശീയ പ്രോഗ്രാം ഇൻചാർജായും നിയമിച്ചു. മിഷൻ 2029-ന്റെ ഭാഗമായി സംസ്ഥാന സെൽ പ്രഭാരി, നരേറ്റീവ് ഇൻചാർജ് എന്നീ സുപ്രധാന ചുമതലകൾ അനൂപ് ആന്റണിക്ക് നൽകി.
പല വിഭാഗങ്ങൾക്കും പ്രത്യേകം ചുമതലകൾ വീതിച്ചു നൽകിയിട്ടുണ്ട്:
ന്യൂനപക്ഷ മോർച്ച, മീഡിയ, സോഷ്യൽ മീഡിയ പ്രഭാരി: ഷോൺ ജോർജ്
യുവമോർച്ച: പി. സുധീർ
ഒബിസി മോർച്ച: കെ.കെ. അനീഷ് കുമാർ
എസ്.സി മോർച്ച: കെ. സോമൻ
എസ്.ടി മോർച്ച: പി. ശ്യാംരാജ്
കിസാൻ മോർച്ച: സി. കൃഷ്ണകുമാർ
റിസർച്ച്, ട്രെയിനിംഗ്, വികസിത കേരളം ഹെൽപ്പ് ഡെസ്ക്: എസ്. ജയസൂര്യൻ
സംസ്ഥാന സെൽ: അനൂപ് ആന്റണി.
Key Words : Lok Sabha Elections, BJP Kerala unit, Shone George, Anoop Antony

COMMENTS