തിരുവനന്തപുരം : സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മികച്ച നേട്ടം ലഭിച്ചു. 18 സീറ്റുകളിൽ എൽ ഡി എഫ് വിജയ...
തിരുവനന്തപുരം : സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മികച്ച നേട്ടം ലഭിച്ചു. 18 സീറ്റുകളിൽ എൽ ഡി എഫ് വിജയിച്ചപ്പോൾ, യു ഡി എഫ് 19 സീറ്റുകളിലാണ് ജയിച്ചത്. കഴിഞ്ഞ തവണ 22 സീറ്റുകളുണ്ടായിരുന്ന യു ഡി എഫിന് ഇത്തവണ സീറ്റുകൾ കുറഞ്ഞു. എൻ ഡി എ ഒരു സീറ്റിൽ വിജയിച്ചു. പുതുക്ക പഞ്ചായത്തിൽ എൻ ഡി എ മുന്നണിയിലെ 20 -20യാണ് വിജയം നേടിയത്.
ആലപ്പുഴയും കൊല്ലവും ഒഴികെ 12 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വി ഡി സതീശന്റെ നേതൃത്വത്തിൽ യു ഡി എഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽ ഡി എഫും ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യു ഡി എഫും നേട്ടമുണ്ടാക്കി.
രമ്യ ഹരിദാസ് എം എൽ എ ഉൾപ്പെട്ട, കയ്യാങ്കളി വിവാദമുണ്ടായ ചിറയിൻകീഴിൽ യു ഡി എഫിന് കനത്ത തിരിച്ചടിയുണ്ടായി. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽ ഡി എഫ് അട്ടിമറി വിജയം നേടി.
Key Words : UDF, LDF, By-election

COMMENTS