തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണായക നീക്കവുമായി എസ് ഐ ടി രംഗത്തെത്തിയിരിക്കുന്നു. അഴിമതി ...
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണായക നീക്കവുമായി എസ് ഐ ടി രംഗത്തെത്തിയിരിക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാമെന്നും റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്നും എസ് ഐ ടി വ്യക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി സർക്കാരിന് എസ് ഐ ടി ശുപാർശ നൽകുമെന്നും, പ്രാഥമിക റിപ്പോർട്ട് ഇന്ന് ഡി ജി പിക്ക് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. അഴിമതി കുറ്റം ചുമത്തി നിലവിലെ എഫ് ഐ ആർ പുതുക്കാനാണ് തീരുമാനം.
ഈ അഴിമതി കേസിൽ ആൻ്റോയും ഉദ്യോഗസ്ഥരും പ്രതികളാകുമെന്നും വ്യക്തമാക്കുന്നു. കൂടാതെ, ഇ ഡി, ആർ ബി ഐ, കസ്റ്റംസ് എന്നിവയുടെ നേതൃത്വത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്യുന്നുണ്ട്.
Key Words : Lionel Messi, SIT

COMMENTS