കീർത്തി സുരേഷിനെ നായികയാക്കി പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 'ദൊറോത്തി'യുടെ ഔദ്യോഗിക ട്രെയിലർ...
കീർത്തി സുരേഷിനെ നായികയാക്കി പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 'ദൊറോത്തി'യുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. പൂർണ്ണമായും ഒരു ആക്ഷൻ-റിവഞ്ച് എന്റർടെയ്നറാണ് ചിത്രമെന്ന സൂചനകളാണ് ട്രെയിലർ സമ്മാനിക്കുന്നത്. ചിത്രം സെപ്റ്റംബർ 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.കാർത്തിക് സുബ്ബരാജിന്റെ കരിയറിലെ പത്താമത്തെ ചിത്രമായാണ് 'ദൊറോത്തി' ഒരുങ്ങുന്നത്.
ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത, ഇതിഹാസ സംഗീതസംവിധായകൻ ഇളയരാജയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത് എന്നതാണ്.കീർത്തി സുരേഷ് ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ സാനന്ത്, റിഷികാന്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്തമായ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്. തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകൾ.
Key Words : Keerthy Suresh, Movie, Karthik Subbaraj, Dorothy

COMMENTS