തിരുവനന്തപുരം : കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ കെ.ടി. ജലീൽ എം.എൽ.എ. കാന്തപുരം സംസാരിച്ചത് മതശാ...
തിരുവനന്തപുരം : കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ കെ.ടി. ജലീൽ എം.എൽ.എ. കാന്തപുരം സംസാരിച്ചത് മതശാസനകളുടെ കാര്യങ്ങളാണെന്നും, അതിൽ പൊതുസമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
മതപണ്ഡിതർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അതിനെ പുരോഗമനവാദികൾ എതിർക്കുന്നത് അവകാശമാണെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ലീഗിന്റെയും ഹരിതയുടെയും നിലപാടുകൾ ഇസ്ലാമിക പൊതുവിശ്വാസത്തിന് വിരുദ്ധമായ സാഹചര്യത്തിലാണ് കാന്തപുരം മുസ്ലീങ്ങളെ ജാഗ്രതപ്പെടുത്താൻ പ്രസ്താവനയിറക്കിയതെന്നും അദ്ദേഹം ന്യായീകരിച്ചു.
Key Words : Kanthapuram, KT Jaleel

COMMENTS