ന്യൂഡൽഹി : ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം കൈവരിച്ച 7.8% സാമ്പത്തിക വളർച്ച കൂട്ടായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലമാണെന്ന് പ...
ന്യൂഡൽഹി : ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം കൈവരിച്ച 7.8% സാമ്പത്തിക വളർച്ച കൂട്ടായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റാഗ്രാമിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.
ലോകം മുഴുവൻ യുദ്ധത്തിലും അസ്ഥിരതയിലും മുഴുകിയിരിക്കുമ്പോഴും, 2020 ലെ കോവിഡ് കാലം മുതൽ ഒരിടത്തും സുസ്ഥിരത ദൃശ്യമല്ലാതിരുന്നിട്ടും ഇന്ത്യ അതിവേഗത്തിൽ മുന്നോട്ട് കുതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിദേശയാത്രകളും വിദേശങ്ങളിലെ ആഡംബര വിവാഹങ്ങളും അനാവശ്യമായ സ്വർണം വാങ്ങലുകളും വെട്ടിക്കുറച്ച് സമ്പൂർണ്ണ സ്വേദശി മന്ത്രം മുറുകെപ്പിടിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, രാജ്യത്ത് നുണകൾ പരത്തി (ജൂട്ട് കി ഗുഞ്ച്) നിരാശ പടർത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
Key Words : Narendra Modi, India

COMMENTS