ഏഷ്യൻ ഗെയിംസ് പുരുഷ കബഡി ഫൈനലിൽ ഇറാനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ സ്വർണമെഡൽ സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തിൽ 40-34 എന്ന സ്കോറിനാണ് ഇന്...
ഏഷ്യൻ ഗെയിംസ് പുരുഷ കബഡി ഫൈനലിൽ ഇറാനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ സ്വർണമെഡൽ സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തിൽ 40-34 എന്ന സ്കോറിനാണ് ഇന്ത്യൻ സംഘം ഇറാനെ പരാജയപ്പെടുത്തിയത്.
വനിതാ കബഡി വിഭാഗത്തിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഇറാനെ 37-34 എന്ന സ്കോറിന് വീഴ്ത്തി ഇന്ത്യ സ്വർണം ഉറപ്പിച്ചിരുന്നു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ നാലാം സ്വർണനേട്ടമാണിത്. ഈ മത്സരങ്ങൾക്കൊപ്പം ഷൂട്ടിങ്ങിലും സ്ക്വാഷിലും മാരത്തണിലുമായി ഇന്ത്യ മറ്റ് അഭിമാനാർഹമായ മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്.
Key Words : India, Kabaddi

COMMENTS