.

ചരിത്രമെഴുതി ഗിൽ, 406 റൺസ് പിന്തുടർന്ന് തകർപ്പൻ ജയം

ഗുവാഹത്തി : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ പ്രകടനവുമായി ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ഗുവാഹത്തിയിൽ നടന്ന മ...


ഗുവാഹത്തി : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ പ്രകടനവുമായി ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യമായ 406 റൺസ് ഇന്ത്യ അനായാസം മറികടന്നപ്പോൾ, ഗില്ലിന്റെ വെടിക്കെട്ട് ഇരട്ട സെഞ്ചുറിയാണ് മത്സരത്തിലെ പ്രധാന ആകർഷണം.


 വെറും 117 പന്തുകളിൽ നിന്നാണ് ശുഭ്മാൻ ഗിൽ തന്റെ ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റ് ചരിതത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ചുറിയാണിത്. 2022-ൽ ബംഗ്ലാദേശിനെതിരെ 126 പന്തിൽ ഇരട്ട സെഞ്ചുറി നേടിയ ഇഷാൻ കിഷന്റെ റെക്കോർഡാണ് ഗിൽ തകർത്തത്.

133 പന്തുകൾ നേരിട്ട ഗിൽ 223 റൺസുമായി പുറത്താകാതെ നിന്നു. ചേസിംഗിനിടയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും, ഏകദിന ചരിത്രത്തിൽ ഒരു ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും കൂടിയാണിത്. കടുത്ത ശാരീരിക അസ്വസ്ഥതകളെയും വേദനകളെയും വകവെക്കാതെയാണ് അദ്ദേഹം ഈ റെക്കോർഡ് പ്രകടനം പുറത്തെടുത്തത്.

ഒന്നിലധികം ഏകദിന ഇരട്ട സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ മാത്രം താരമായി ശുഭ്മാൻ ഗിൽ മാറി. ഇതിനുമുമ്പ് രോഹിത് ശർമ്മ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത് (മൂന്ന് ഇരട്ട സെഞ്ചുറികൾ). 2023-ൽ ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരെയായിരുന്നു ഗില്ലിന്റെ ആദ്യ ഏകദിന ഇരട്ട സെഞ്ചുറി.

മത്സരത്തിൽ ഓപ്പണർ രോഹിത് ശർമ്മയും (75 പന്തിൽ 101 റൺസ്) സെഞ്ചുറി നേടി തിളങ്ങി. ഈ ഇന്നിങ്‌സിലൂടെ രോഹിത് ഏകദിന ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുകയും ചെയ്തു.

വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 405/7 എന്ന കൂറ്റൻ സ്കോർ, ഗില്ലിന്റെയും രോഹിത്തിന്റെയും ബാറ്റിംഗ് കരുത്തിൽ 43.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ  39 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. ഏകദിന ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയകരമായ റൺചേസാണിത് 
ഈ ചരിത്ര വിജയത്തോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. മികച്ച പ്രകടനത്തിലൂടെ മാൻ ഓഫ് ഓഫ് ദി മാച്ച് പുരസ്കാരവും ശുഭ്മാൻ ഗിൽ സ്വന്തമാക്കി.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,788,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8008,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19266,Kochi.,2,Latest News,3,lifestyle,364,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2646,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,417,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1128,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1284,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2662,
ltr
item
www.vyganews.com: ചരിത്രമെഴുതി ഗിൽ, 406 റൺസ് പിന്തുടർന്ന് തകർപ്പൻ ജയം
ചരിത്രമെഴുതി ഗിൽ, 406 റൺസ് പിന്തുടർന്ന് തകർപ്പൻ ജയം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioP2DGhlUkDrrufnlqwR3SDuL__1A3UTm2YudSu3_4GVwLYZIeNBUTdNA7bOG2gYUbDGB7WkjW4lz2Az9jV_xdcxQAQP26fAFJGM3D3bisMAFLfS3PtiORaJqIh3E62mBvS7RS8_igjm3_kEEkq5XADgXhKsL9fC2uOXBgUsoLFxbOR-mOXuh6X9XPPDg/s320/1000701244.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioP2DGhlUkDrrufnlqwR3SDuL__1A3UTm2YudSu3_4GVwLYZIeNBUTdNA7bOG2gYUbDGB7WkjW4lz2Az9jV_xdcxQAQP26fAFJGM3D3bisMAFLfS3PtiORaJqIh3E62mBvS7RS8_igjm3_kEEkq5XADgXhKsL9fC2uOXBgUsoLFxbOR-mOXuh6X9XPPDg/s72-c/1000701244.jpg
www.vyganews.com
https://www.vyganews.com/2026/09/india-beat-west-indies.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/09/india-beat-west-indies.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy