മുഖ്യമന്ത്രി വി ഡി സതീശന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ (CMO KERALAM) പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐ ടി മന്ത്രാല...
മുഖ്യമന്ത്രി വി ഡി സതീശന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ (CMO KERALAM) പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐ ടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തു നൽകി. ആശാ വർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകൾ അറിയിച്ചതുമായ രണ്ട് പോസ്റ്റുകളാണ് നീക്കം ചെയ്തത്.
പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും, ഉള്ളടക്കം നീക്കം ചെയ്തതിന്റെ കാരണം ഐ ടി നിയമപ്രകാരം വ്യക്തമാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ഐ ടി മന്ത്രാലയം ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കർ ഐ എ എസ് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
key words : VD Satheesan, FB Page

COMMENTS