കൊച്ചി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് മദ്യം നൽകിയ സംഭവത്തിൽ ബാർ ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. പതിനേഴുകാരന് മദ്യം നൽകിയ സംഭവത്തിലാണ് ...
കൊച്ചി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് മദ്യം നൽകിയ സംഭവത്തിൽ ബാർ ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. പതിനേഴുകാരന് മദ്യം നൽകിയ സംഭവത്തിലാണ് നടപടി. തൃശൂർ മണ്ണുത്തി മയൂര ബാറിലാണ് സംഭവം. മണ്ണുത്തി പോലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാറിൽ വെച്ച് മദ്യം വാങ്ങിയ കുട്ടി അടിപിടി ഉണ്ടാക്കിയിരുന്നു,
വിവരമറിഞ്ഞെത്തിയ പോലീസ് കുട്ടിയെ പിടികൂടി പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ല എന്ന വിവരം മനസിലാകുന്നത്. ഇതേതുടർന്ന് കുട്ടിയുടെ അമ്മയും പോലീസിൽ പരാതി നൽകി. സംഭവത്തിൽ വിശദമായ നടപടികളിലേക്ക് കടക്കുകയാണ് മണ്ണുത്തി പോലീസ്.
Key Words : Alcohol, Case, Bar

COMMENTS