ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരുന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ ഫൊറൻ...
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരുന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ ഫൊറൻസിക് പരിശോധനയിൽ നിരവധി പോൺ വീഡിയോകൾ കണ്ടെത്തി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വച്ചാണ് പ്രജ്വൽ രേവണ്ണ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 11-ന് ക്രൈംബ്രാഞ്ച് ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രജ്വലിന്റെ പക്കൽ നിന്നും മൊബൈൽ ഫോൺ, ചാർജർ, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തത്. തുടർന്ന് ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ജയിലിനുള്ളിൽ മൊബൈൽ ഫോൺ എത്തിച്ചു നൽകിയതുമായി ബന്ധപ്പെട്ട് ജയിൽ ജീവനക്കാർ ഉൾപ്പെടെ 7 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണിനായി ഒരു ലക്ഷം രൂപയും സിം കാർഡിനായി 50,000 രൂപയും പ്രജ്വൽ കൈക്കൂലിയായി നൽകിയെന്നാണ് കേസ്. സംഭവത്തെത്തുടർന്ന് അസിസ്റ്റന്റ് സൂപ്രണ്ട്, ജയിലർ, വാർഡർ എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയുള്ള 4 പീഡനക്കേസുകളിൽ ഒന്നിലാണ് നിലവിൽ ശിക്ഷ വിധിച്ചിട്ടുള്ളത്. ശേഷിക്കുന്ന 3 കേസുകളിൽ വിചാരണ നടപടികൾ തുടരുകയാണ്.
key words : Prajwal Revanna, Phone, Jail

COMMENTS