ഇടുക്കി : അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ...
ഇടുക്കി : അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അടിമാലി ഇരുമ്പാലത്തിന് സമീപം ഒഴുക്കത്തെടത്ത് താമസിക്കുന്ന ഇഹാൻ, റിഹാൻ എന്നീ ഒരു വയസ്സുകാരായ ഇരട്ടകളുടെ ദാരുണ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും ചിതലിനടിക്കുന്ന കീടനാശിനിയുടെ അവശേഷിക്കുന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഫോറൻസിക് സംഘം വീട്ടിലെത്തി സാമ്പിളുകൾ ശേഖരിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരും.
Key Words : Twins Death, Poison, Police, Adimali

COMMENTS