മുംബൈ: തന്റെ വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും മാനസിക ബുദ്ധിമുട്ടുകളെയും കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം. ...
മുംബൈ: തന്റെ വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും മാനസിക ബുദ്ധിമുട്ടുകളെയും കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം. പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ വേദിയിലാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് വികാരഭരിതയായത്. ഒരു ഘട്ടത്തിൽ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വരെ താൻ ചിന്തിച്ചിരുന്നതായി ആറ് തവണ ലോക ചാമ്പ്യനായ മേരി കോം വെളിപ്പെടുത്തി.മുൻ ഭർത്താവുമായുള്ള വിവാഹമോചനം, കടുത്ത സാമ്പത്തിക പ്രതിസന്ധികൾ, സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടി വന്ന കടുത്ത അപവാദ പ്രചരണങ്ങൾ എന്നിവ കാരണം മാനസികമായി പൂർണ്ണമായി തകർന്ന ഒരു അവസ്ഥയുണ്ടായിരുന്നു.
കടുത്ത ഡിപ്രഷനിലൂടെ കടന്നുപോയ ആ സമയത്താണ് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചത്. എന്നാൽ, അന്ന് വളരെ ചെറുതായിരുന്ന തന്റെ പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം മാത്രമാണ് ആ തീരുമാനത്തിൽ നിന്ന് തന്നെ പിന്തിരിപ്പിച്ചത്. അവരെ ഓർത്ത് മാത്രമാണ് മുന്നോട്ട് ജീവിക്കാൻ തീരുമാനിച്ചതെന്നും മേരി കോം പറഞ്ഞു.ബോക്സിങ് റിങ്ങിൽ എതിരാളികളെ ഇടിച്ചിട്ട കരുത്തയായ ചാമ്പ്യനാണെങ്കിലും, വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികൾക്ക് മുന്നിൽ താനും നിസ്സഹായയായിപ്പോയ നിമിഷങ്ങളാണ് മേരി കോം പങ്കുവെച്ചത്. താരത്തിന്റെ ഈ വെളിപ്പെടുത്തൽ ആരാധകരെയും സഹമത്സരാർത്ഥികളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
Key Words : Mary Kom

COMMENTS