High court order about Ansiba Hassan - Lekshmipriya case
കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ നടി അന്‍സിബ ഹസന്റെ പരാതി വീണ്ടും പരിശോധിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. അന്‍സിബയുടെ പരാതി വീണ്ടും കേള്‍ക്കണമെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പരാതിയില്‍ കേസെടുക്കേണ്ട കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്നു പരിശോധിക്കാനും തെളിവുകള്‍ വിലയിരുത്താനും കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ അന്‍സിബയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: High court, Ansiba Hassan - Lekshmipriya case, FIR



COMMENTS