കൊല്ലം : പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. കൊല്ലം അഡീഷണൽ സെഷൻസ്...
കൊല്ലം : പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണാ നടപടികളാണ് കേസിൽ പബ്ലിക് പ്രൊസിക്യൂട്ടറെ മാറ്റിയ നടപടി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയെത്തുടർന്ന് തടഞ്ഞത്.
യാതൊരു വ്യക്തമായ കാരണവുമില്ലാതെ പ്രൊസിക്യൂട്ടറെ മാറ്റിയെന്ന ആക്ഷേപം ഉന്നയിച്ചുള്ള ഹർജിയിൽ മറുപടി നൽകാനും തീരുമാനത്തിന്റെ ഫയൽ ഹാജരാക്കാനും സർക്കാരിനോട് കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്.
2016 ഏപ്രിൽ 10-ന് നടന്ന ദുരന്തത്തിൽ 112 പേർ മരണപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണയാണ് നിലവിലെ കോടതി ഉത്തരവിലൂടെ താൽക്കാലികമായി സ്തംഭിച്ചിരിക്കുന്നത്.
Key Words : High Court, Puttingal Fireworks Tragedy

COMMENTS