High court about report against Pinarayi Vijayan
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, വീണ ടി, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. മുദ്രവച്ച കവറില്‍ വിവരങ്ങള്‍ അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം.
ഈ വിഷയത്തില്‍ കെ.എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇ.ഡി കോടതിയില്‍ സ്വീകരിച്ചത്. വിഷയം അതീവ ഗൗരവമുള്ളതാണെന്നും അതിനാല്‍ വിജിലന്‍സ് അന്വേഷിക്കണമെന്നുമാണ് ആവശ്യം.
ഇതോടെ വിഷയം ഗൗരവമുള്ളതാണെന്നും അതിനാല്‍ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടെ കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും.
Keywords: High court, Pinarayi Vijayan, Report, ED, Police


COMMENTS