ന്യൂഡൽഹി : ഇന്ത്യന്‍ അത്ലറ്റിക്സ് സീരീസ് ഫൈനലില്‍ വനിതകളുടെ 100 മീറ്ററില്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമായി മഹാരാഷ്...
ന്യൂഡൽഹി : ഇന്ത്യന്‍ അത്ലറ്റിക്സ് സീരീസ് ഫൈനലില്‍ വനിതകളുടെ 100 മീറ്ററില്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമായി മഹാരാഷ്ട്രയില്‍ നിന്നുള്ള 23കാരി ഹരിത ഭദ്ര. 11.22 സെക്കന്‍ഡിലായിരുന്നു താരത്തിന്റെ ഫിനിഷ്.
വനിതകളുടെ ലോങ് ജമ്പില്‍ 6.76 മീറ്റര്‍ ചാടി തൃശൂര്‍ ജില്ലക്കാരിയായ ആന്‍സി സോജന്‍ സ്വര്‍ണം നേടി. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ 16.43 മീറ്റര്‍ ദൂരത്തോടെ കാര്‍ത്തിക് ഉണ്ണികൃഷ്ണന്‍ സ്വര്‍ണം കരസ്ഥമാക്കി. പുരുഷന്മാരുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്‌സല്‍ സ്വര്‍ണം നേടി.
വനിതാ ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക് ദേശീയ റെക്കോര്‍ഡ്. ഇന്ത്യന്‍ അത്ലറ്റിക്സ് സീരീസ് ഫൈനലിലാണ് ഉത്തര്‍പ്രദേശ് താരം 68.35 മീറ്റര്‍ എറിഞ്ഞ് പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
Key Words : Haritha Bhadra, Maharashtra, Indian Athletics Series

COMMENTS