പനജി : 2013-ലെ ലൈംഗികാതിക്രമ കേസിൽ പത്തുവർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട തഹൽക്ക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാൽ ഗോവയിലെ മപുസ കോടതിയിൽ കീ...
പനജി : 2013-ലെ ലൈംഗികാതിക്രമ കേസിൽ പത്തുവർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട തഹൽക്ക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാൽ ഗോവയിലെ മപുസ കോടതിയിൽ കീഴടങ്ങി.
ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള അപ്പീൽ പരിഗണിക്കുന്നതിന് മുൻപ് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് നടപടി. 2013 നവംബറിൽ ഗോവയിലെ ഒരു ഹോട്ടൽ ലിഫ്റ്റിൽ വെച്ച് സഹപ്രവർത്തകയോട് അതിക്രമം കാട്ടിയെന്ന കേസിലാണ് വിചാരണക്കോടതി വെറുതെവിട്ട ഇയാളെ പിന്നീട് ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
കീഴടങ്ങൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഹർജി സെപ്റ്റംബർ 22-ന് പരിഗണിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്.
Key Words : Tehelka, Tarun Tejpal , Goa court

COMMENTS