ഇടുക്കി: കോൺഗ്രസ് നേതാവും, മുൻ ഇടുക്കി എം എൽ എയുമായ ജോസ് കുറ്റ്യാനി അന്തരിച്ചു. 87 വയസ്സായിരുന്നു. ആറാം കേരള നിയമസഭയിലും ഏഴാം കേരള നിയമസഭയില...
ഇടുക്കി: കോൺഗ്രസ് നേതാവും, മുൻ ഇടുക്കി എം എൽ എയുമായ ജോസ് കുറ്റ്യാനി അന്തരിച്ചു. 87 വയസ്സായിരുന്നു. ആറാം കേരള നിയമസഭയിലും ഏഴാം കേരള നിയമസഭയിലും ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിച്ച് എം എൽ എയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ രൂപീകരണത്തിന് ശേഷമുള്ള കോൺഗ്രസിന്റെ പ്രഥമ ഡി സി സി പ്രസിഡന്റായിരുന്നു ജോസ് കുറ്റ്യാനി.
തൊടുപുഴ സ്വദേശിയായ അദ്ദേഹം അഭിഭാഷകനും കൂടിയായിരുന്നു. രാഷ്ട്രീയ ജീവിതത്തിൽ നിരവധി സഹകരണ സ്ഥാപനങ്ങളുടെയും പൊതുപ്രസ്ഥാനങ്ങളുടെയും നേതൃനിരയിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സ്റ്റുഡന്റ്സ് കോൺഗ്രസ് ജനറൽ സെക്രട്ടറി, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാൻ, നാഫെഡ് വൈസ് ചെയർമാൻ തുടങ്ങിയ പ്രമുഖ പദവികളും വഹിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിനപ്പുറം സഹകരണ മേഖലയിലും സാമൂഹിക രംഗത്തും ഇടുക്കിയുടെ വളർച്ചയിൽ നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ജോസ് കുറ്റ്യാനി. അദ്ദേഹത്തിന്റെ വേർപാടിൽ കേരളത്തിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Key Words : Former MLA Jose Kuttiani, Passes Away

COMMENTS