ധാക്ക: സാമ്പത്തിക ക്രമക്കേടുകളും വ്യാജരേഖ ചമയ്ക്കലും സംബന്ധിച്ച അന്താരാഷ്ട്ര അന്വേഷണങ്ങൾക്കിടയിൽ, ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുട...
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് പിന്നാലെ, ബംഗ്ലദേശിലെ പുതിയ ഇടക്കാല സർക്കാരിന്റെ അഴിമതി വിരുദ്ധ കമ്മീഷൻ (ACC) സായ്മക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചൈന സന്ദർശന വേളയിലെ യാത്രാ ചെലവുകളിലെ ക്രമക്കേട്, വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ നൽകൽ, ബംഗ്ലദേശിൽ നിയമവിരുദ്ധമായി ഭൂമി കൈക്കലാക്കൽ എന്നിവയാണ് ഇവർക്കെതിരെ ഉയർന്ന പ്രധാന ആരോപണങ്ങൾ. സായ്മയെ ഔദ്യോഗികമായി പുറത്താക്കാനുള്ള നടപടികളിലേക്ക് ലോകാരോഗ്യ സംഘടന കടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സായ്മ വാസെദ് കത്തിൽ ആരോപിച്ചു. യാത്രാ അലവൻസുമായി ബന്ധപ്പെട്ട പ്രശ്നം തൻ്റെ അസിസ്റ്റൻ്റിന് സംഭവിച്ച ചെറിയൊരു പിഴവ് മാത്രമാണെന്നും, ഒരു വർഷമായി ശമ്പളമില്ലാതെ തുടരുന്നതിനാലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് രാജിവെക്കുന്നതെന്നും അവർ വ്യക്തമാക്കി. 2024-ൽ അഞ്ചുവർഷത്തെ കാലാവധിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സായ്മ പാതിവഴിയിൽ ഒഴിഞ്ഞതോടെ, ഒക്ടോബറിൽ പുതിയ മേഖലാ ഡയറക്ടറെ കണ്ടെത്താനുള്ള നടപടികൾ ലോകാരോഗ്യ സംഘടന ആരംഭിക്കും.
Key Words : Financial Issue, Sheikh Hasina, Saima Wazed ,World Health Organization

COMMENTS