തിരുവനന്തപുരം : ഈഴവ സമുദായത്തിലെ ചില ക്ഷേത്രങ്ങളിൽ പൂണൂൽ ധരിച്ച് പൂജ നടത്തുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തിലുള്ളതിനാലാണെന്ന് ജി സുധാകരൻ എം എ...
തിരുവനന്തപുരം : ഈഴവ സമുദായത്തിലെ ചില ക്ഷേത്രങ്ങളിൽ പൂണൂൽ ധരിച്ച് പൂജ നടത്തുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തിലുള്ളതിനാലാണെന്ന് ജി സുധാകരൻ എം എൽ എ. ബ്രാഹ്മണ സംസ്‌കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണമരല്ലാത്തവർ കേരളത്തിലുണ്ട്. അതിന് ഉദാഹരണമാണ് ഈഴവമുദായം. 33 ശതമാനം വരുന്ന ഈഴവർ നടത്തുന്ന അമ്പലങ്ങളിൽ പൂണൂൽ ധരിച്ചാണ് പൂജകൾ നടത്തുന്നത്. പൂണൂൽ ധരിച്ചാൽ മാത്രമേ പൂജ ശരിയാകൂവെന്നാണ് അവർ വിശ്വസിക്കുന്നത്. ആ സംസ്കാരം അറിയാതെ തന്നെ നിലനിൽക്കുന്നു.
ബ്രാഹ്മണ സാമൂഹിക വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങളെയാണ് ഇ എം എസ് നമ്പൂതിരിപ്പാടും വി ടി ഭട്ടതിരിപ്പാടും എതിർത്തത്. വി ടി ഭട്ടതിരിപ്പാട് സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകി. ആദ്യകാലത്ത് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരാൻ പറഞ്ഞു. ബ്രാഹ്മണ വിഭാഗത്തിൽപെട്ട ഇവർ സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയാണ് പോരാടിയത്. ഭരണഘടനയും നിയമങ്ങളും നിലവിൽ വന്നതോടെ ബ്രാഹ്മണ സമൂഹത്തിന്‍റെ അവകാശങ്ങൾ നഷ്ടപ്പെട്ടു. ആ സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗം വളരെ പ്രയാസത്തിലും കഷ്ടപ്പാടിലുമാണ് കഴിയുന്നത്.
ബ്രാഹ്മണ സമൂഹത്തിലെ ഭാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് കേന്ദ്ര,സംസ്ഥാന സർക്കാർ ഗ്രാന്റ് കൊടുക്കണമെന്നും ജി സുധാകരൻ പറഞ്ഞു.
Key Words : Brahmins, G. Sudhakaran

COMMENTS