തിരുവനന്തപുരം : അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എം ഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്...
തിരുവനന്തപുരം : അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എം ഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞതായി എക്സൈസ്. വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങളില്ലെന്ന് എക്സൈസ് പറയുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ ഡി വി ആർ എടുത്തു മാറ്റിയ നിലയിലാണ്. ആന്‍റോ അഗസ്റ്റിനെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയതിനിടെയാണ് കണ്ടെത്തല്‍.
തെളിവ് നശിപ്പിക്കാനാണ് ഡി വി ആർ എടുത്തു മാറ്റിയതെന്ന് എക്സൈസ് സംശയിക്കുന്നു. നാളെ ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ആ സമയത്ത് ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയേക്കും.
Key Words : Excise, Anto Augustine, CCTV Footage

COMMENTS