ലണ്ടൻ: പസഫിക് സമുദ്രത്തിൽ എൽ നിനോ കാലാവസ്ഥാ പ്രതിഭാസം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ, സാധ്യമായ പ്രകൃതിദുരന്തങ്ങളെ നേരിടാൻ വീടുകളിൽ ആവശ്യത...
ലണ്ടൻ: പസഫിക് സമുദ്രത്തിൽ എൽ നിനോ കാലാവസ്ഥാ പ്രതിഭാസം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ, സാധ്യമായ പ്രകൃതിദുരന്തങ്ങളെ നേരിടാൻ വീടുകളിൽ ആവശ്യത്തിന് ഭക്ഷണസാധനങ്ങൾ കരുതണമെന്ന് യുകെ പരിസ്ഥിതി സെക്രട്ടറി ഡെയിം ആൻജല ഈഗിൾ നിർദേശിച്ചു. വരുംനാളുകളിൽ അതിശക്തമായ കൊടുങ്കാറ്റുകൾക്കും വരണ്ട വേനലിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർ എത്തുന്നതുവരെ ഉപയോഗിക്കാന ആവശ്യമായ ഭക്ഷണ ശേഖരം വീട്ടിൽ കരുതുന്നത് ഉപകരിക്കും. അതേസമയം, സൈബർ ആക്രമണങ്ങൾ, രോഗവ്യാപനം, കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ മൂലം രാജ്യത്തെ ഭക്ഷ്യവിതരണ ശൃംഖല ദുർബലമാണെന്ന് നാഷനൽ ഓഡിറ്റ് ഓഫിസും (NAO) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭക്ഷ്യവിതരണ തടസ്സങ്ങൾ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ദുരന്ത സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിൽ യുകെയിലെ കുടുംബങ്ങൾ പിന്നാക്കമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യൻ സൈബർ ആക്രമണ ഭീഷണികളും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്ത് അടിയന്തര സാഹചര്യം നേരിടാൻ സ്വകാര്യ മേഖലയെ മാത്രം ആശ്രയിക്കാനാകില്ലെന്ന് മേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ ഈ വർഷം അവസാനത്തോടെ യുകെ സർക്കാർ പുറത്തിറക്കും.
Key Words : El Nino, UK


COMMENTS