തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കള്ളക്കഥകൾ മെനയ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കള്ളക്കഥകൾ മെനയുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ കള്ളക്കഥകളൊന്നും കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്ക് മുന്നിൽ സർക്കാർ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നിലപാടാണ്. എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്ന് മുൻപ് ചോദ്യം ഉന്നയിച്ചവർ കോൺഗ്രസുകാരാണ്. കേന്ദ്ര നീക്കങ്ങളിൽ സംസ്ഥാന സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. ഇതിന് പിന്നിൽ ബി.ജെ.പിയുമായി എന്തെങ്കിലും ഡീൽ രൂപപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്.കൽതുറങ്കിൽ കിടന്നും നിരന്തരം പോരാടിയുമാണ് ഈ പാർട്ടി മുന്നോട്ട് വന്നിട്ടുള്ളത്.
അതുകൊണ്ട് തന്നെ ഇത്തരം ഓലപ്പാമ്പുകളെ കാട്ടി പാർട്ടിയെ ഭയപ്പെടുത്താൻ നോക്കേണ്ട. ഒരു കേന്ദ്ര ഏജൻസിയുടെയും ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങാൻ തങ്ങൾക്ക് മനസ്സില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Key Words : ED, M.V. Govindan

COMMENTS