തിരുവനന്തപുരം : ഏതെങ്കിലും തരത്തിൽ തന്നെ പഴിചാരുകയാണ് ഇ ഡിയുടെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അവരെ നിയന്ത്രിക്കുന്നവർ പറയുന്നത...
തിരുവനന്തപുരം : ഏതെങ്കിലും തരത്തിൽ തന്നെ പഴിചാരുകയാണ് ഇ ഡിയുടെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അവരെ നിയന്ത്രിക്കുന്നവർ പറയുന്നതാകും അവർ ചെയ്യുന്നത്, അത് എത്ര പരിഹാസ്യമാണ്. സി എം ആർ എൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്കാണ് പണം നൽകിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ നികുതികളും അടച്ചിട്ടുണ്ട്.
ആ ഘട്ടത്തിൽ മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവ് അല്ല.nതാൻ കൈക്കൂലി വാങ്ങിയെന്ന് കൊട്ടിഘോഷിക്കുന്നു.ഇ ഡി നടപടി ലജ്ജാകരം. മാധ്യമങ്ങൾ അച്ച് നിരത്തിയാൽ തകരുന്നതല്ല തന്റെ വ്യക്തിജീവിതം, തുറന്ന പുസ്തകമാണത്.
തനിക്കെതിരായ വേട്ടയാടൽ തുടങ്ങിയിട്ട് ഏറെക്കാലമായി. തന്നെ തകർക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ ആ തരത്തിൽ ഉയർന്നിട്ടില്ല. രാഷ്ട്രീയമായതിനെ രാഷ്ട്രീയമായും നിയമപരമായതിനെ നിയമപരമായും നേരിടുമെന്നും പിണറായി വിജയൻ.
Key Words : ED, Masapadi Case, Pinarayi Vijayan

COMMENTS