തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയമുണ്ടാക്കാനുള്ള ചര്‍ച്ചകൾക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയെന്ന വണ്ണം ആദ്യ ദിവസം തന്നെ മദ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയമുണ്ടാക്കാനുള്ള ചര്‍ച്ചകൾക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയെന്ന വണ്ണം ആദ്യ ദിവസം തന്നെ മദ്യവിരുദ്ധ സമിതികളുമായാണ് ചര്‍ച്ച നടത്തുന്നത്. എക്സൈസ് മന്ത്രി എം ലിജുവാണ് മദ്യവിരുദ്ധ സമിതികളുമായി കൂടിക്കാഴ്ച നടത്തുന്നത്.
സാമൂഹിക പ്രതിബദ്ധതയുള്ള നയത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പ്രതികരിച്ചു. കെസിബിസി കമ്മീഷൻ, ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ്, ഗാന്ധി സ്മാരക നിധി, എംഇഎസ് തുടങ്ങിയ സംഘടനകളെയാണ് മന്ത്രി ചർച്ചയ്ക്കായി ക്ഷണിച്ചിട്ടുള്ളത്. വിഷയത്തിൽ വെള്ളിയാഴ്ച ബാര്‍ തൊഴിലാളികളുമായും തിങ്കളാഴ്ച മുന്‍ മന്ത്രിമാരുമായും ചര്‍ച്ച നടത്തും.
പൊതുജനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാവുന്നതാണ്. എക്‌സൈസ് മാന്ത്രിയുടെ ഇമെയിളിലേക്കാണ് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കേണ്ടത്. വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന കാര്യത്തിലും യുഡിഎഫ് തീരുമാനമുണ്ടായേക്കും.
key Words : M Liju, Liquor Policy

COMMENTS