Director R Sarath Passed away
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ ആര്‍ ശരത് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സായാഹ്നം, ശീലാബതി, സ്ഥിതി, ബുദ്ധന്‍ ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.
ഡോക്യുമെന്ററി സംവിധായകനായി സിനിമാജീവിതം ആരംഭിച്ച ആര്‍.ശരത് നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തു. ഇതില്‍ ഒ.എന്‍.വി കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയെ ആസ്പദമാക്കി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
Keywords: R Sarath, Director, Passed away, Sayahnam


COMMENTS