തിരുവനന്തപുരം : മാസപ്പടി ഡയറികേസിൽ സിഎംആർഎൽ എം ഡി ശശിധരൻ കർത്തായുടെ ഡയറി പേജുകൾ പാർട്ടി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബി...
തിരുവനന്തപുരം : മാസപ്പടി ഡയറികേസിൽ സിഎംആർഎൽ എം ഡി ശശിധരൻ കർത്തായുടെ ഡയറി പേജുകൾ പാർട്ടി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബി ജെ പിയിൽ അമർഷം.
വി മുരളീധരൻ പക്ഷവും കൃഷ്ണദാസ് വിഭാഗവും ഈ വിഷയം കൈകാര്യം ചെയ്ത രീതിയിൽ വലിയ അതൃപ്തിയിലാണെന്നാണ് സൂചന. ഡയറി പേജുകൾ പുറത്തുവിട്ട നീക്കം പാർട്ടിക്ക് തന്നെ തിരിച്ചടിയായെന്നും, ഇതിന്റെ ഭാഗമായി ബി ജെ പി നേതാക്കളുടെയും സംഘപരിവാർ സംഘടനകളുടെയും പേരുകൾ പുറത്തുവന്നതിൽ സംഘപരിവാറിനും കടുത്ത അതൃപ്തിയുണ്ടന്നും റിപ്പോർട്ടുണ്ട്.
മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് മാത്രം ആരോപണം ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കം വഴിമാറിപ്പോയെന്നാണ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ അടക്കം യു ഡി എഫിന്റെയും എൽ ഡി എഫിന്റെയും ഉന്നത നേതാക്കളുടെ പേരുകൾ ഡയറിയിലുണ്ടെങ്കിലും, ഷോണിന്റെ വാർത്താ സമ്മേളനത്തിന് ശേഷം പുറത്തുവന്ന കൂടുതൽ പേജുകളിൽ മുരളീധരൻ, ബി ജെ പി, സംഘപരിവാർ എന്നീ പേരുകളുമുണ്ട്.
ഡയറി പാർട്ടിക്ക് പണി കൊടുക്കുകയാണെന്നാണ് മുരളീധരപക്ഷത്തിന്റെയും കൃഷ്ണദാസ് വിഭാഗത്തിന്റെയും വിലയിരുത്തൽ. അതേസമയം, ആരോപണങ്ങൾ തള്ളിയ ഷോൺ ജോർജ്, പാർട്ടിയിൽ യാതൊരുവിധ അതൃപ്തിയുമില്ലെന്ന് വ്യക്തമാക്കിയെങ്കിലും വിഷയത്തിൽ പാർട്ടി നേതാക്കൾക്കിടയിലെ ഭിന്നതയും ആശങ്കകളും നിലനിൽക്കുകയാണ്.
Key Words : Shone George, BJP, Masappadi Case

COMMENTS