തിരുവനന്തപുരം : എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്ത അഞ്ച് പേരും കോൺഗ്രസ് അനുഭാവികൾ. സിജു സാമ...
തിരുവനന്തപുരം : എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്ത അഞ്ച് പേരും കോൺഗ്രസ് അനുഭാവികൾ. സിജു സാമുവൽ, ഹംസ കെ.പി, ജാഫർ.കെ.അലിയാർ തട്ടികുന്നത്ത്,അബ്ദുൾ ഖാദർ റെഷി,പി.സി. പുലാമന്തോൾ എന്നീ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് കേസ്. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാമിന്റെ പരാതിയിൽ രണ്ടു മാസത്തിന് ശേഷമാണ് സൈബർ പോലീസ് കേസെടുത്തത്
അന്വേഷണത്തിന് സൈബർ വിഭാഗം ഐ ജിയെ ആഭ്യന്തരമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
Key Words : Cyber Attack, K.C. Venugopal; Congress

COMMENTS