തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി സംസ്ഥാന സർക്കാർ. ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നത...
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി സംസ്ഥാന സർക്കാർ. ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി 9.96 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സായിരുന്ന വ്യക്തി കോവിഡ് മൂലം മരണപ്പെട്ട ബി.പി.എൽ (BPL) കുടുംബങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം മൂന്ന് വർഷത്തേക്ക് ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് നൽകുന്നതാണ് പദ്ധതി.കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരി ഏൽപ്പിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഈ കുടുംബങ്ങളെ കൈപിടിച്ചുയർത്താൻ പുതിയ സാമ്പത്തിക പാക്കേജ് ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലെ അർഹരായവർക്കുള്ള തുകയും ഘട്ടങ്ങളായി അനുവദിക്കുമെന്നാണ് സൂചന.
Key Words : UDF Government, Covid Death

COMMENTS