കോട്ടയം : പ്രമുഖ സിനിമാ-ടെലിവിഷൻ താരം കൊല്ലം സുധിയുടെ കുടുംബത്തിന് കോട്ടയം എം.എ.സി.ടി. കോടതി നഷ്ടപരിഹാരം വിധിച്ചു. അപകടത്തിൽ മരണപ്പെട്ട കൊല...
കോട്ടയം : പ്രമുഖ സിനിമാ-ടെലിവിഷൻ താരം കൊല്ലം സുധിയുടെ കുടുംബത്തിന് കോട്ടയം എം.എ.സി.ടി. കോടതി നഷ്ടപരിഹാരം വിധിച്ചു.
അപകടത്തിൽ മരണപ്പെട്ട കൊല്ലം സുധിയുടെ ആശ്രിതരായ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവർക്ക് ഇൻഷുറൻസ് കമ്പനി ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
നീണ്ട നാളത്തെ നിയമനടപാടുകൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിലാണ് കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് കോടതിയുടെ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്.
Key Words : Court, Compensation, Kollam Sudhi

COMMENTS