തിരുവനന്തപുരം : ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന തരത്തിൽ ഉയരുന്ന വിവാദം അടിയന്തരമായി അന്വേഷിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. ഇതുമാ...
തിരുവനന്തപുരം : ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന തരത്തിൽ ഉയരുന്ന വിവാദം അടിയന്തരമായി അന്വേഷിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറവുണ്ടായോ എന്ന കാര്യത്തിൽ പരിശോധന നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
വീഴ്ച പറ്റിയെന്ന് കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അന്നദാനം ഉൾപ്പെടെയുള്ളവയ്ക്ക് കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടാക്കണമെന്നും മന്ത്രി നിർദേശിച്ചു. അതേസമയം, തിരുവോണ സദ്യ മുടങ്ങുന്ന സാഹചര്യം സന്നിധാനത്ത് ഉണ്ടായിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ എസ് ജയകുമാർ പ്രതികരിച്ചത്.
Key Words : Thiruvona Sadhya, Sabarimala, Devaswom Minister

COMMENTS