റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന ആകാ...
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തകർത്തു. സൗദിയിലെ പ്രമുഖ നഗരങ്ങളായ ത്വാഇഫ്, യാംബു എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണ നീക്കമെന്ന് സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ജനവാസ മേഖലകളെയും രാജ്യത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ഹൂതികൾ മിസൈലുകൾ അയച്ചത്. എന്നാൽ സൗദി അറേബ്യയുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം ഇവയെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർക്കുകയായിരുന്നു. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സൗദി അറേബ്യയുടെ പരമാധികാരത്തിന് നേരെയും സാധാരണക്കാരുടെ സുരക്ഷയ്ക്ക് നേരെയും ഹൂതി മിലിഷ്യകൾ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ കടുത്ത രീതിയിൽ തന്നെ നേരിടുമെന്ന് സൗദി സഖ്യസേന മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഹൂതികളുടെ ഇത്തരം ഭീകരപ്രവർത്തനങ്ങൾക്കെതിരെ ആഗോളതലത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Key Words : Missile Attack, Saudi Arabia

COMMENTS