CJP to protect against CEC Gyanesh Kumar
ന്യൂഡല്‍ഹി: വീണ്ടും സമരരംഗത്തേക്കെന്ന് വ്യക്തമാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി ശക്തമായി പ്രതികരിക്കുമെന്ന് സിജെപി നേതാവ് അഭിജിത് ദിപ്‌കെ അറിയിച്ചു. ജനങ്ങളുടെ വോട്ടുകള്‍ മോഷ്ടിക്കുകയാണെന്നും ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവര്‍ ഒന്നിക്കണമെന്നും അഭിജിത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
വോട്ടവകാശം ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ള കാര്യങ്ങള്‍ക്കൊന്നും പോരാടിയിട്ട് കാര്യമില്ലെന്നും സിജെപി അറിയിച്ചു. അതേസമയം സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഇതേതുടര്‍ന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടങ്ങിയിട്ടുമുണ്ട്.
Keywords: CJP, CEC Gyanesh Kumar, Protest,


COMMENTS