CJP protest against Gyanesh Kumar
മുംബൈ: ഒക്ടോബര്‍ രണ്ടു മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെ.പി). മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നാളേയ്ക്കകം രാജി വച്ചില്ലെങ്കില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി നേതാക്കള്‍ അറിയിച്ചു.
മുംബൈയില്‍ നിന്നും ആരംഭിച്ച് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം വന്‍ പ്രതിഷേധം ഉയര്‍ത്താനാണ് സംഘടനയുടെ തീരുമാനം. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് തന്നെ രാജ്യത്തെ സംരക്ഷിക്കാനായി നമുക്ക് ഒന്നിച്ച് പ്രതിജ്ഞയെടുക്കാമെന്നും സി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്തു.
Keywords: CJP, Gyanesh Kumar, Protest, October 2, All India


COMMENTS