ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബിജെപിയുടെ കയ്യിലെ പാവയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. വോട്ടർപ...
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബിജെപിയുടെ കയ്യിലെ പാവയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടുകളാണ് നടക്കുന്നതെന്നും ചീഫ് ഇലക്ഷൻ കമ്മിഷണർ പദവിയിൽ തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നും ഖർഗെ ആരോപിച്ചു. ന്യൂഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി (CWC) യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 മാസത്തിനിടയിൽ 14 തവണയാണ് ഇലക്ഷൻ കമ്മിഷനിലെ മറ്റ് രണ്ട് കമ്മിഷണർമാരായ വിവേക് ജോഷിയും സുഖ്ബീർ സിംഗ് സന്ധുവും രേഖാമൂലം എതിർപ്പ് പ്രകടിപ്പിച്ചത്. സ്വന്തം സഹപ്രവർത്തകർക്ക് പോലും വിശ്വാസമില്ലാത്ത വ്യക്തിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെന്ന് ഖർഗെ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ഇലക്ഷൻ കമ്മിഷണറുടെ മേൽ കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും, ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി വോട്ടർപട്ടികയിലെ മാറ്റങ്ങൾ പരസ്യപ്പെടുത്തുക, വോട്ട് നീക്കം ചെയ്യപ്പെട്ടവർക്ക് അപ്പീൽ നൽകാൻ അവസരം നൽകുക തുടങ്ങിയ അഞ്ച് നിർദേശങ്ങളും അദ്ദേഹം യോഗത്തിൽ മുന്നോട്ടുവെച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
Key Words : Chief Election Commissioner, BJP , Mallikarjun Kharge

COMMENTS