തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയില്‍ തടഞ്ഞ് അവഹേളിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് കോടതി ജാമ്യം അന...
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയില്‍ തടഞ്ഞ് അവഹേളിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് അനിലിന് ജാമ്യം അനുവദിച്ചത്.
ഇന്നു വൈകിട്ടു 4.30 വരെ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് അനിലിനെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും നോട്ടിസ് നല്‍കിയില്ലെന്നു പൊലീസ് തന്നെ സമ്മതിക്കുന്നുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാര്‍ വാദിച്ചു.
Key Words : Chenti Anil, Bail, Chief Minister VD Satheesan

COMMENTS