Central government about PM Shri scheme
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന് വീണ്ടും കത്തയച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ടാം തവണയാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് കത്തയയ്ക്കുന്നത്.
കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടതാണെന്നും അതിനാല്‍ പദ്ധതി നടപ്പാക്കുന്നത് വേഗത്തിലാക്കണമെന്നും കാട്ടിയാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
അതേസമയം ഈ വിഷയം മുഖ്യമന്ത്രിയും യുഡിഎഫ് നേതൃത്വവും ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞത്.
Keywords: Central government, Kerala, PM Shri scheme


COMMENTS