കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗിക ആവശ്യങ്ങൾക്കായി എത്തുന്ന ഇടപാടുകാർക്കെതിരെയും (Customers) കേസെടുക്കാമെന്ന് ഹൈക്കോടതി. ഇത്തരം കേന്ദ്രങ്...
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗിക ആവശ്യങ്ങൾക്കായി എത്തുന്ന ഇടപാടുകാർക്കെതിരെയും (Customers) കേസെടുക്കാമെന്ന് ഹൈക്കോടതി. ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്നവരെ വ്യഭിചാര പ്രവർത്തനങ്ങളുടെ ഭാഗമായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. 1956-ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) നിയമത്തിലെ 5, 7 വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസ് എടുക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഇതുമായി ബന്ധപ്പെട്ട് മുൻപുണ്ടായിരുന്ന ചില സിംഗിൾ ബെഞ്ച് വിധികൾ തിരുത്തിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ നിർണായക ഉത്തരവ്. അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് പണം സമ്പാദിക്കാനുള്ള ഒരു ബിസിനസ് ആയിട്ടാണ്. പണം നൽകി ലൈംഗിക സേവനം തേടുന്ന ഇടപാടുകാരും ഈ വാണിജ്യ ചൂഷണത്തിന്റെ സജീവ പങ്കാളികളാണെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരം കേന്ദ്രങ്ങൾ നടത്തുന്നവരെ മാത്രം ശിക്ഷിക്കുകയും, പണം നൽകി ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇടപാടുകാരെ ഒഴിവാക്കുകയും ചെയ്താൽ നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യം നടപ്പിലാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Key Words : Kerala High Court,

COMMENTS