കൊച്ചി : ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമ പ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സ...
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ബിഗ് ടിവി സംപ്രേഷണം ചെയ്ത 'ബിഗ് ഡയലോഗ്' എന്ന ചർച്ചാ പരിപാടിയാണ് വിവാദങ്ങൾക്ക് കാരണമായത്. ഈ ചർച്ചക്കിടെ അവതാരകയായ അപർണ കുറുപ്പ് മുസ്‌ലിം വിരുദ്ധവും വംശീയവുമായ നിലപാടുകൾ സ്വീകരിച്ചുവെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
വിവാദത്തെ തുടർന്ന് തനിക്ക് നേരെ വലിയ സൈബർ ആക്രമണങ്ങളും വധഭീഷണികളും ഉണ്ടാകുന്നുവെന്ന് കാണിച്ച് അപർണ കുറുപ്പും പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പരാമർശങ്ങൾ ആരുടെയെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് അവർ മാപ്പപേക്ഷിക്കുകയും, ചാനൽ പ്രസ്തുത വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
അപർണയുടെ പരാതിയിൽ സൈബർ ആക്രമണം നേരിട്ടെന്നതിന്റെ പേരിൽ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാൽ അബ്ദുല്ല ബാസിലിനെതിരായ കേസ് പിൻവലിക്കണമെന്നും വിദ്വേഷ പരാമർശം നടത്തിയ അവതാരകക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഈ പ്രതിഷേധങ്ങൾക്കൊടുവിലാണ് കാസർഗോഡ് സ്വദേശിയുടെ പരാതിയിൽ ഇപ്പോൾ അവതാരകയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിരിക്കുന്നത്.
key words : Case, Journalist Aparna Kurup, Hate Speech

COMMENTS