Case against Pinarayi Vijayan & Mohammed Riyas
തിരുവനന്തപുരം: സി.എം.ആര്.എല്‍ - എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍.
മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. പിണറായി വിജയന്, മുഹമ്മദ് റിയാസ്, വീണ ടി എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്കി.
സി.എം.ആര്.എല്ലില്‍ നിന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് മകള്‍ വഴി കൈക്കൂലി വാങ്ങിയതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നു കാട്ടി ഇ.ഡി പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു.
ഡി.ജി.പി കത്ത് സര്‍ക്കാരിന് കൈമാറുകയും സര്‍ക്കാര്‍ നിയമോപദേശം തേടുകയും ചെയ്തിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി.
Keywords: Government, CMRL masappady case, Pinarayi Vijayan, Veena T, Mohammed Riyas


COMMENTS