തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക...
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.
2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന പ്രൈമറി തലം മുതല്‍ എച്ച് എസ് എസ് ടി വരെയുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്. സെന്‍സസ് ഡ്യൂട്ടി, ബി എല്‍ ഒ ചുമതലകള്‍, സ്ഥലം മാറ്റ നടപടികളിലെ കാലതാമസം, സ്റ്റാഫ് ഫിക്‌സേഷന്‍ വൈകിയത് തുടങ്ങിയ കാരണങ്ങളാല്‍ അധ്യാപക ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസം പരിഹരിക്കാനാണ് നടപടി.
ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പാലക്കാട്, മഞ്ചേരി, തൃശൂര്‍ ജുഡീഷ്യല്‍ ജില്ലകളില്‍ മൂന്ന് പുതിയ എന്‍ഡിപിഎസ് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് കോടതികളിലുമായി 33 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. തിരുവനന്തപുരം, എറണാകുളം എന്‍ഡിപിസ് കോടതികളിലെ സ്ഥിരം തസ്തികകളുടെ എണ്ണം എട്ടില്‍ നിന്ന് പതിനൊന്നായി ഉയര്‍ത്തും. പുതിയ കോടതികളും ജീവനക്കാരുടെ നിയമനവും സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെങ്കിലും ലഹരിമരുന്നിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് തീരുമാനം.
സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ സര്‍ക്കാര്‍ ആരംഭിച്ച 'തൂഫാന്‍' ലഹരി വിരുദ്ധ പദ്ധതി അതിശക്തമായി മുന്നോട്ട് പോകുകയാണ്. മയക്കുമരുന്ന് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെയോ അവരെ സഹായിക്കുന്ന പൊതുപ്രവര്‍ത്തകരെയോ ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പൂര്‍ണ പിന്തുണയുണ്ട്.
Key Words : Cabinet Meeting, PSC Rank List

COMMENTS